അഞ്ച് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടു

ഒറീസ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നാച്ചുപുട്ടിന ഗ്രാമത്തിലാണു സംഭവം. അമൃത് ആഗ്യുന്‍, റോഹിന്‍, സമരേഷ്, സ്വപന്‍, പ്രശാന്ത എന്നിവരാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ രാത്രി ഗ്രാമത്തിലെത്തിയ മാവോവാദികള്‍ സ്‌ഫോടനം നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ചതിന് ശേഷം അമൃതിനെയും മറ്റു നാലുപേരെയും വീട്ടില്‍ നിന്നു പിടിച്ചിറക്കി. ഇവരെ മര്‍ദ്ദിച്ച ശേഷം വെടിവയ്ക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ക്ക് വേണ്ടി സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications