Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ അതിവേഗ കോടതി തള്ളി

Madani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ പരമ്പര സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി തള്ളി.

ഹര്‍ജിയില്‍ സെപ്റ്റംബര്‍ എട്ടിന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ ജഡ്ജി ശ്രീകാന്ത് വടവട്ടി തിങ്കളാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പിപി രുദ്രസ്വാമി കോടതിയില്‍ വാദിച്ചു. മദനിയെ അറസ്റ്റ് ചെയ്യാന്‍ കൊല്ലത്തെത്തിയ കര്‍ണാടക പോലീസിന് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നെന്നും ജാമ്യം അനുവദിച്ചാല്‍ ഇത് ആവര്‍ത്തിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

തനിക്കെതിരെയുള്ള കുറ്റപത്രവും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിനിടെ മദനിക്കെതിരെ എട്ട് കേസുകളില്‍ കൂടി അേന്വഷണം നടക്കുന്നതായി കര്‍ണാടക ആഭ്യന്തര മന്ത്രി വിഎസ് ആചാര്യ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+