Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത്? -മോഡി

Narendra Modi
അഹമദാബാദ്: തീവ്രവാദത്തിന് കാവി നിറം നല്‍കിയ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കശ്മീരിലെ തീവ്രവാദത്തിന്റെ നിറം കൂടി വിശദീകരിക്കണമെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.

ബിജെപിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീരില്‍ ജനം നേരിടുന്ന ഭീകരതയുടെ നിറമെന്താണ്. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ നിറമെന്താണ്, തുടങ്ങിയ ചോദ്യങ്ങള്‍ മോഡി ഉന്നയിച്ചു.

കേന്ദ്ര മന്ത്രി ചിദംബരം നടത്തിയ പരാമര്‍ശമനുസിരിച്ച് തീവ്രവാദങ്ങള്‍ക്ക് പല നിറമാണുള്ളതെന്നും മോഡി പരിഹസിച്ചു. വോട്ടു ബാങ്കുവഴിയും തീവ്രവാദത്തിനെതിരെയുള്ള നയത്തിലൂടെയും കോണ്‍ഗ്രസ് രാജ്യത്തെ ദുരന്തങ്ങളിലേക്കാണ് നയിക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തി. രാജ്യം നേരിടുന്ന പുതിയ ഭീഷണി കാവി തീവ്രവാദമാണെന്ന ചിദംബരത്തിന്റെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+