വിവാദ പ്രസ്താവന: സല്‍മാന്‍ മാപ്പു പറഞ്ഞു

ഉന്നതരും സമ്പന്നരും ഉള്‍പ്പെട്ടതിനാലാണ് നവംബര്‍ 26 ഭീകരാക്രണത്തിന് വന്‍ പ്രാധാന്യമുണ്ടായതെന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പ്രസ്താവന വിവാദമായത്, പാക്കിസ്ഥാന്‍ ചാനല്‍ എക്‌സ്പ്രസ് 24/11 ലെ അഭിമുഖത്തിലാണു സല്‍മാന്‍ നവംബര്‍ 26 ഭീകരാക്രണത്തെക്കുറിച്ചു പറഞ്ഞത്.
ഇത്തവണ ഉന്നതരായിരുന്നു ലക്ഷ്യം. പഞ്ചനക്ഷത്ര ഹോട്ടലുകളും മറ്റും ആക്രമിക്കപ്പെട്ടു. മരിച്ചവരില്‍ പലരും സമ്പന്നരായിരുന്നു. അതിനാല്‍ അവര്‍ ഭയപ്പെട്ടു, പ്രതികരിച്ചു. ഇതിനുമുന്‍പ് എന്തുകൊണ്ടു പ്രതികരിച്ചില്ലെന്നാണ് എന്റെ ചോദ്യം. തീവണ്ടികളിലും ചെറിയ നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ട്. എന്നാല്‍ ആരും ഈ ആക്രമണങ്ങളെക്കുറിച്ച് ഇത്രയധികം സംസാരിച്ചില്ല. മുംബൈ ആക്രമണത്തിന്റെ പേരില്‍ പാക് സര്‍ക്കാരിനെ പഴി പറയാനാവില്ല, സുരക്ഷാ വീഴ്ച ഇന്ത്യയുടെ ഭാഗത്തായിരുന്നു. സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സല്‍മാന്‍ നിരുപാധികം ക്ഷമ പറയാന്‍ തയാറാണെന്നു നടന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിംഖാന്‍ അറിയിച്ചു.
നടന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നതിനിടെ സല്‍മാനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നതായി അദ്ദേഹം ആരോപിച്ചു. അതേ സമയം സല്‍മാനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ രംഗത്തെത്തി. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ സല്‍മാന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്റെ അഭിപ്രായം പറയുക മാത്രമാണ് സല്‍മാന്‍ ചെയ്തതെന്നും നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ തന്റെ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിയ്ക്കുന്നതായി സല്‍മാന്‍ പറഞ്ഞു.












Click it and Unblock the Notifications