അഴിമതി: മന്ത്രി രാജയ്ക്ക് സുപ്രീം കോടതി നോട്ടീസ്
ദില്ലി: ടെലകോം വകുപ്പ് മന്ത്രി എ. രാജയ്ക്ക് സുപ്രീം കോടതി നോട്ടീസ്. 2ജി സ്പെക്ട്രം അഴിമതി കേസിലാണ് രാജയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. പത്ത് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് സുപ്രീം കോടതി സെപ്തംബര്‍ 13 തിങ്കളാഴ്ച നല്‍കിയ നോട്ടീസില്‍ രാജയോട് ആവശ്യപ്പെട്ടത്.
വിപണിയില്‍ കിട്ടാവുന്ന വിലയില്‍ കുറച്ച് 2ജി സ്പെക്ട്രം ടെലകോം കമ്പനികള്‍ക്ക് വിറ്റ് രാജ്യത്തിന് 50,000-60,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സ്പെക്ട്രം ലേലത്തിന് വയ്ക്കാതെ ആദ്യം ആവശ്യപ്പെടുന്ന കമ്പനിയ്ക്ക് കൊടുക്കുകയാണ് രാജ ചെയ്തത്. പല കടലാസ് കമ്പനികളും ഇങ്ങനെ സ്പെക്ട്രം സ്വന്തമാക്കി വന്‍കിട കമ്പനികള്‍ക്ക് വന്‍വിലയ്ക്ക് വിറ്റു.
ഉദ്യോസ്ഥരുടെ പേര് പറയാതെ എഫ്ഐആര്‍ നല്‍കിയതിന് കോടതി സിബിഐയെ കണക്കിന് ശാസിച്ചു. ഉദ്വോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍ജിഒ ആണ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്.












Click it and Unblock the Notifications