ഗുരുവായൂരില്‍ ഞായറാഴ്ച നടന്നത് 224 വിവാഹം

ചിങ്ങത്തിലെ അവസാന ഞായറാഴ്ചയായതിനാലും മുഹൂര്‍ത്തം കൂടുതലുള്ള ദിവസമായതിനാലുമാണ് വിവാഹങ്ങളുടെ തിരക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ചിങ്ങ മാസത്തിലെ ഒരു ദിവസം 194 വിവാഹങ്ങള്‍ നടന്നതായിരുന്നു ഇതിന് മുമ്പത്തെ റെക്കാര്‍ഡ്.
ക്ഷേത്രത്തിന് മുന്നിലെ രണ്ട് മണ്ഡപങ്ങളിലായി പുലര്‍ച്ചെ അഞ്ച് മുതല്‍ക്കെ തന്നെ വിവാഹങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രാവിലെ ഒമ്പതിനും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഏറെ തിരക്ക് അനുഭവപ്പെട്ടത്. കിഴക്കേനടയില്‍ വിവാഹപാര്‍ട്ടിക്കാരുടെയും ദര്‍ശനത്തിനെത്തിയവരുടെയും തിരക്ക് പലപ്പോഴും നിയന്ത്രണാതീതമായി. തിരക്കു നിയന്ത്രിയ്ക്കാന്‍ കൂടുതല്‍ പൊലീസ് ഉണ്ടായിരുന്നെങ്കിലും വധൂവരന്മാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു.
ആഭരണങ്ങള്‍ ചാര്‍ത്തിയ വധുവിനെ തിരക്കിനിടയില്‍ സുരക്ഷിതയായി മണ്ഡപത്തിലെത്തിയ്ക്കുന്നതും തിരിച്ചു സദ്യാലയങ്ങളില്‍ എത്തിയ്ക്കുന്നതും ബന്ധുക്കളെ സംബന്ധിച്ചിടത്തോളം വന്‍വെല്ലുവിളി തന്നെയായിരുന്നു.












Click it and Unblock the Notifications