കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശന പരീക്ഷ പരിഷ്‌ക്കരിയ്ക്കും

  • By Ajith Babu
Google Oneindia Malayalam News

Entrance exam system to be reformed, says VS
തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ രീതി പരിഷ്‌കരിക്കാനുള്ള കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിനൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിക്കുന്ന രീതിയിലാണ് പരിഷ്‌കരണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടു കൂടി അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്തി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയില്‍ ഐടിമേഖലയിലെ വികസനത്തിനായി 82 ഏക്കര്‍ ഭൂമി ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തു. പദ്ധതിക്കായി 2000 കോടിയുടെ പുതിയ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ടെക്‌നോപാര്‍ക്ക് സിഇഓയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഖാദി, കൈത്തറി, കയര്‍, ഈറ്റ എന്നീ മേഖലകളിലെ ശുദ്ധീകരണത്തൊഴിലാളികള്‍ക്കായി 100 ദിവസത്തെ ജോലി ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയും തുടങ്ങും. കൂടാതെ അസംഘിടിതമേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ഉള്‍പ്പടെയുള്ള പ്രസവാവധി നല്‍കാനുള്ള തീരുമാനവും എടുത്തു.

മലപ്പുറത്ത് കാളികാവില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വെടിയേറ്റ് മരിച്ച എസ്.ഐ വിജയകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും, ആശ്രിതരില്‍ അര്‍ഹരായ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X