മദ്യലഹരിയില്‍ 4 വയസ്സുകാരനെ പിതാവ് ബസില്‍ മറന്നു
പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ നാലു വയസ്സുകാരനെ പിതാവ് മറന്നു. ഞായറാഴ്ച രാത്രി റാന്നി-പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.
രാത്രി ഒമ്പതോടെ പത്തനംതിട്ട സ്റ്റാന്‍ഡിലെത്തിയ ബെസില്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞ കുഞ്ഞിനെ കണ്ടക്ടര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുന്നിലെത്തിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് കുഞ്ഞില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. റാന്നിയില്‍ നിന്നും അച്ഛനോടൊപ്പമാണ് താന്‍ ബസില്‍ കയറിയതെന്നു കുഞ്ഞുപോലീസിനോടു പറഞ്ഞു.
കുട്ടി നല്‍കിയ വിവരം അനുസരിച്ച് റാന്നി പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ റാന്നി വാളിപ്ലാക്കല്‍ സ്വദേശിയാണ് കുട്ടിയുടെ പിതാവ് എന്നു പോലീസ് കണ്ടെത്തുകയായിരുന്നു.
മദ്യലഹരിയിലാണ് പിതാവ് കുഞ്ഞിനെ മറന്നതെന്ന് സൂചനയുണ്ട്. ഇയാള്‍ ബസ്‌സ്റ്റോപ്പില്‍ ഇറങ്ങിയതറിയാതെ കുട്ടി ബസില്‍ യാത്ര തുടരുകയായിരുന്നു. രാത്രി ഏറെ വൈകി പോലീസ് കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറി.












Click it and Unblock the Notifications