Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി സംവാദം: ധനമന്ത്രി നേരിട്ട് പങ്കെടുക്കും

Thomas Isaac
തിരുവനന്തപുരം: ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രതിനിധിയായ വിഡി സതീശന്‍ എംഎല്‍എയുമായി നടത്തുന്ന പരസ്യ സംവാദത്തില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ തന്റെ അഡി. പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുമെന്നായിരുന്നു ധനമന്ത്രി അറിയിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം പ്രസ് ക്ലബിലാണ് പരസ്യസംവാദം.

ലോട്ടറി പ്രശ്‌നത്തില്‍ സംവാദമല്ല, നടപടിയാണ് ആവശ്യം എന്നു പറയുന്ന പ്രതിപക്ഷ നേതാവ് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി പറഞ്ഞു.

ലോട്ടറി പ്രശ്‌നവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കാന്‍ സംഘടിതശ്രമം നടക്കുന്നുണ്ട്. ലോട്ടറി വകുപ്പിലെ ചില ജീവനക്കാരും ചില അഭിഭാഷകരും ചില മാധ്യമ പ്രവര്‍ത്തകരുമാണ് ഇതിന് പിറകിലെന്നും ധനമന്ത്രി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+