കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ മൂന്നാം വട്ടവും ചോദ്യം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ഖത്തര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഐജി ടോമിന്‍ തച്ചങ്കരിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്നാം വട്ടം ചോദ്യം ചെയ്തു. ഈ വര്‍ഷമാദ്യം അനുമതിയില്ലാതെ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഭീകര ബന്ധമുള്ള ചിലരുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

അതിനിടെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ എന്‍ഐഎ സംഘം ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖത്തറിലെത്തി ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വയുടെയും മറ്റും മൊഴി രേഖപ്പെടുത്തിയ ശേഷം എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദീപയുടെ പരാതി, സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഭീകര ബന്ധമുള്ള ചിലരെ സഹായിക്കാമെന്ന് തച്ചങ്കരി വാഗ്ദാനം ചെയ്തുവെന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്. സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശയാത്ര നടത്തിയ തച്ചങ്കരി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X