Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൃഹവായ്പ എടുക്കാന്‍ ഇത് നല്ല സമയം

വീടെന്നത് ആരുടേയും സ്വപ്നമാണ്. വായ്പ എടുക്കാതെ വീട് പണിയുക എന്നത് അപൂര്‍വം ആളുകള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ഏതൊരു സാധാരണക്കാരനും വീട് പണിയാനോ വാങ്ങാനോ വായ്പ എടുക്കുക സ്വാഭാവികം.

നിങ്ങളും വീട് സ്വന്തമാക്കാന്‍ ഉദ്ദേശിയ്ക്കുകയാണോ. വീട് വാങ്ങിയാല്‍ വായ്പ ഉണ്ടാക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് വിഷമം ഉണ്ടാവുക സ്വാഭാവികം മാത്രം. എന്നാല്‍ ഇപ്പോള്‍ താരതമ്യേന ഗൃഹ വായ്പ എടുക്കാന്‍ പറ്റിയ സമയമാണെന്നാണ് വായ്പാ വിദഗ്ദര്‍ പറയുന്നത്.

ഇപ്പോള്‍ പല ബാങ്കുകളും ഗൃഹ വായ്പാ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്ക് കുറച്ച് കാലത്തേയ്ക്ക് തുടരാനാണ് സാദ്ധ്യത. പലിശ കുറഞ്ഞ പ്രതിമാസ അടവ് തുകയും കുറവായിരിയ്ക്കുമല്ലോ.
പല ബാങ്കുകളും കുറഞ്ഞ പലിശ നിരക്ക് നല്‍കി കൂടുതല്‍ ഇടപാടുകാരെ നേടാനുള്ള ശ്രമത്തിലാണ്. സെപ്തംബര്‍ ഏഴാം തീയതി എച്ച്ഡിഎഫ്സി തങ്ങളുടെ ഗൃഹ വായ്പാ നിരക്കുകള്‍ എസ്ബിഐയ്ക്ക് സമാനമാക്കി. ഐസിഐസിഐ ബാങ്ക് കുറഞ്ഞ ഗൃഹ വായ്പാ നിരക്ക് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, ഇന്ത്യാബുള്‍സ്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും കുറഞ്ഞ ഗൃഹ വായ്പാ നിരക്കുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫിക്സഡ് കം ഫ്ലോട്ടിംഗ് വായ്പാ നിരക്ക് തിരഞ്ഞെടുക്കുകയായിരിയ്ക്കും ഏറ്റവും നല്ലതെന്നാണ് വായ്പാ വിദഗ്ദര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്. ഇനി വായ്പാ നിരക്ക് കൂടാനാണ് സാദ്ധ്യത. ഇനി മുകളിലേയ്ക്ക് പോകാന്‍ സാദ്ധ്യതയുള്ള വായ്പാ നിരക്ക് എപ്പോള്‍ താഴേയ്ക്ക് വരുമെന്ന് പറയാനാവില്ല.

ഫിക്സഡ് പലിശ നിരക്ക് സ്വീകരിയ്ക്കുന്നവര്‍ക്ക് ഒരുവര്‍ഷമോ ഒന്നര വര്‍ഷമോ കഴിഞ്ഞ് പുതിയ പലിശ നിരക്കിലേയ്ക്ക് മാറേണ്ടി വരും. ഇപ്പോള്‍ കുറഞ്ഞ പലിശ നിരക്കായതുകൊണ്ട് ഒന്നര വര്‍ഷം കഴിയുമ്പോള്‍ പ്രതിമാസ അടവ് തുക കൂടുമെന്ന് ഓര്‍മിയ്ക്കുക.

പുതിയ വായ്പകള്‍ക്ക് എച്ചഡിഎഫ്സി ഇപ്പോള്‍ 8.5 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇത് അടുത്ത ആറ് മാസത്തേയ്ക്ക് മാത്രമാണ്. അതായത് 2011 മാര്‍ച്ച് വരെ മാത്രം. അതുകഴി‍ഞ്ഞ് ഒരു വര്‍ഷം 9.5 ശതമാനമാണ് നല്‍കേണ്ടത്. പിന്നീടുള്ള കാലം പ്രൈം ലെന്‍ഡിംഗ് നിരക്കില്‍ നിന്ന് 4.75 ശതമാനം കുറഞ്ഞതായിരിയ്ക്കും വായ്പയുടെ പലിശ നിരക്ക്. ഇപ്പോള്‍ (2010 സെപ്തംബര്‍ 13ന് ) പ്രൈം ലെന്‍ഡിംഗ് നിരക്ക് 14.25 ശതമാനമാണ്.

50 ലക്ഷം രൂപ വരെയുള്ള പുതിയ ഗൃഹ വായ്പയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ഈടാക്കുന്നത് എട്ട് ശതമാനമാണ്. ഇത് ആദ്യ ഒരു വര്‍ഷത്തേയ്ക്ക് മാത്രം. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് ഒമ്പത് ശതമാനമായിരിയ്ക്കും പലിശ.

എന്തായാലും ഗൃഹ വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ധനകാര്യ ഉപദേശകനുമായി വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+