വാര്‍ത്തക്കിടെ ലൈവായി വായനക്കാരി രാജിവെച്ചു!

പ്രത്യേകിച്ച് സംഭവമൊന്നും നടക്കാത്തതിനാല്‍ വാര്‍ത്തയുണ്ടാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിപ്രഖ്യാപനം നടത്തിയത്.
നോര്‍വെയിലെ എന്‍ആര്‍കെ പ്രക്ഷേപണകേന്ദ്രത്തിലെ പിയ ബീറ്റെ പെഡേഴ്‌സനാണ് നേരേ ചൊവ്വേ ഭക്ഷണം കഴിക്കാനും ശ്വാസം വിടാനും വേണ്ടി രാജിവെക്കുന്നുവെന്ന് ശ്രോതാക്കളെ അറിയിച്ചത്.
രാജിപ്രഖ്യാപനത്തിന് മുമ്പ് തൊഴിലുടമയെ രണ്ട് മിനിറ്റ് ശകാരിയ്ക്കാനും ഇവര്‍ മറന്നില്ല.
തൊഴിലുടമകളായ എന്‍ആര്‍കെ. ജീവനക്കാരെ കടുത്ത സമ്മര്‍ദത്തിലാക്കുകയാണെന്ന് തന്റെ ശകാരത്തിനിടെ അവര്‍ പറഞ്ഞു. ഒന്നരക്കൊല്ലമായി ഇവിടത്തെ ജീവനക്കാരിയാണ് പെഡേഴ്‌സന്‍. വാര്‍ത്ത വായനയ്ക്കിടയില്‍ നടത്തിയ രാജി പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിപ്പോയെന്ന് എന്‍ആ.കെ. വക്താവ് ഒയ്‌വില്‍ഡ് വെര്‍നെര്‍ ഓഫ്സ്റ്റി പറഞ്ഞു.












Click it and Unblock the Notifications