ഒരിക്കലും ഖുറാന്‍ കത്തിക്കില്ല: വൈദികന്‍

ഖുര്‍ആന്‍ കത്തിക്കുന്ന പ്രശ്‌നമേയില്ല. ഇന്നും ഒരിക്കലും അതുണ്ടാവില്ല'ടെറി ജോണ്‍സ് വ്യക്തമാക്കി. ദൈവത്തിന്റെ അഭീഷ്ടത്തിനെതിരാണ് ഖുര്‍ആന്‍ കത്തിക്കാനുള്ള തീരുമാനമെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടതായി ജോണ്‍സ് പറഞ്ഞു.
ഖുറാന്‍ കത്തിയ്ക്കുമെന്ന വൈദികന്റെ പ്രഖ്യാപനത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
അതിനിടെ,സെപ്റ്റംബര്‍ 11 വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൗണ്ട് സീറോക്കരികെ അമേരിക്കന്‍ യുവാവ് ഖുര്‍ആന്‍ കത്തിച്ചതായി അമേരിക്കന്‍ പ്രതം റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്തിനരികെ ആയിരക്കണക്കിന് തീവ്ര വലതുകക്ഷികള്‍ പ്രകടനം നടത്തിയതിനിടെയാണ് സംഭവമെന്ന് 'ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications