വിപണി മേലോട്ട് തന്നെ, പക്ഷേ ശക്തി കുറഞ്ഞു
മുംബൈ: തുടര്‍ച്ചയായ ആറാം ദിവസമായ സെപ്തംബര്‍ 14 ചൊവ്വാഴ്ചയും ഉയര്‍ച്ച കാണിച്ച മുംബൈ ഓഹരി വിപണിയ്ക്ക് രാവിലത്തെ ഉയര്‍ച്ച വൈകീട്ട് നിലനിറുത്താനായില്ല.
നിഫ്ടി NSE 5795.45 (+35.45)
സെന്‍സെക്സ് 19,339.70 (+131.37)
എന്നാല്‍ വിപണിയില്‍ ഉണര്‍വിന് കുറവുണ്ടായിരുന്നില്ല. സെന്‍സെക്സിന്റെ നീക്കം നിശ്ചയിയ്ക്കുന്ന പ്രധാന ഓഹരികള്‍ ഒക്കെ തന്നെ ഉയര്‍ച്ചയിലായിരുന്നു രാവിലെ. പക്ഷേ അതേ വില നിലവാരം നിലനിറുത്താന്‍ അവയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വിലയെക്കാള്‍ മെച്ചമായി തന്നെ അവ അവസാനിയ്ക്കുകയും ചെയ്തു. ടാറ്റ മോട്ടോഴ്സും ഭാരതി എയര്‍ടെല്ലും, എച്ച്ഡിഎഫ്സി ബാങ്കും ഒക്കെ മേലോട്ട് തനനെയായിരുന്നു.
ഏഷ്യന്‍, യൂറോപ്യന്‍ വിപണിയും കയറ്റത്തിലായത് ഇന്ത്യന്‍ വിപണിയെ ചെറുതായല്ല തുണച്ചത്. തിങ്കളാഴ്ച വന്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ പൊതുമേഘലാ ബാങ്കുകളുടെ ഓഹരികള്‍ അല്പം ആലസ്യത്തിലായിരുന്നു ചൊവ്വാഴ്ച. തിങ്കളാഴ്ച അഞ്ച് ശതമാനത്തോളം കയറിയ എസ്‍ബിഐ ചൊവ്വാഴ്ച ഒന്നേകാല്‍ ശതമാനത്തോളം താഴുകയാണ് ചെയ്തത്.
നിഫ്ടി ഇപ്പോള്‍ 5795.45 പോയന്റിലാണ്. വാങ്ങല്‍ അതിന്റെ പാരമ്യത്തിലാണെന്നാണ് ഈ പോയന്റ് നില സൂചിപ്പിയ്ക്കുന്നത്. അതായത് തിരിച്ച് ഒരു താഴോട്ട് പോക്ക് എപ്പോഴുണ്ടായാലും അതിശയിയ്ക്കണ്ട എന്നര്‍ത്ഥം.












Click it and Unblock the Notifications