ബിഎസ്എന്‍എല്ലിനെ പിന്തള്ളി ടാറ്റ ടെലി മുന്നില്‍
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ വയര്‍ലസ് ടെലകോം കമ്പനി എന്ന സ്ഥാനം ഇനി ടാറ്റ ടെലി സര്‍വീസസിന്. ബിഎസ്എന്‍എല്ലിനെ പിന്‍തള്ളിയാണ് ടാറ്റ ടെലി ഈ സ്ഥാനം നേടിയത്.
7.7 കോടി ഉപയോക്താക്കളാണ് ടാറ്റ ടെലിയുടെ വയര്‍ലസ്സ് ഫോണ്‍ ഉപയോഗിയ്ക്കുന്നത്. ഒന്നാം സ്ഥാനത്ത് എയര്‍ടെല്ലും രണ്ടാം സ്ഥാനത്ത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മൂന്നാമത് വോഡഫോണുമാണ്.
സെക്കന്റിനനുസരിച്ച് നിരക്ക് ഈടാക്കുന്ന സംവിധാനം ആദ്യം ഇന്ത്യയില്‍ തുടങ്ങിയത് ടാറ്റ ടെലി ആയിരുന്നു. തുടര്‍ന്ന് മറ്റ് കമ്പനികളും ഈ വഴി തിരഞ്ഞെടുത്തു. കൂടുതല്‍ ഉപയോക്താക്കളെ നേടാനായിരുന്നു ഈ തന്ത്രം. സിഡിഎംഎ, ജിഎസ്എം സേവനങ്ങളുള്ളതും ടാറ്റ ടെലിയ്ക്ക് നേട്ടമായി.
ഡോക്കൊമൊയുമായി ചേര്‍ന്ന് 2008 നവംബറില്‍ 'ടാറ്റ ഡോക്കോമൊ' എന്ന ജിഎസ്എം സേവനം തുടങ്ങിയതാണ് ഈ കമ്പനിയ്ക്ക് മേല്‍കൈ നേടാന്‍ സഹായകമായത്. ഇന്ത്യയില്‍ 18 സര്‍ക്കിളുകളില്‍ ടാറ്റ ഡോക്കോമൊ ലഭ്യമാണ്.
ടെലകോം നിയന്ത്രണ സ്ഥാപനമായ ട്രായ് ഈയിടെ പുറപ്പെടുവിച്ച രേഖ അനുസരിച്ച് എയര്‍ടെല്ലിന് 13.9 കോടി ഉപയോക്താക്കളുണ്ട്. റിലയന്‍സിന് ഇത് 11.3 കോടിയാണ്. വോഡഫോണിന് 11.1 കോടിയും. സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് 7.37 കോടി ഉപയോക്താക്കള്‍ മാത്രമേ ഉള്ളു. 2010 ജൂലൈയിലെ കണക്കാണിത്.












Click it and Unblock the Notifications