ഗള്‍ഫില്‍ സ്കൂളുകള്‍ തുറന്നു, ഫീസ് കൂടി
ദുബയ്: ഗള്‍ഫില്‍ അവധിക്കാലം കഴിഞ്ഞ് സ്കൂളുകള്‍ തുറന്നു. മിയ്ക്ക സ്കൂളുകളിലും ഫീസ് 20 ശതമാനത്തോളം കൂട്ടിയിട്ടുണ്ട്. യൂണിഫോമിനും മറ്റ് സ്കൂള്‍ സാധനങ്ങള്‍ക്കും എല്ലാം വില കയറിയിട്ടുണ്ട്. ഇതിനൊപ്പം ഫീസ് വര്‍ധന കൂടി ആയതോടെ കുട്ടികളുടെ പഠനത്തിനായുള്ള രക്ഷിതാക്കളുടെ ചെലവ് ഏറിയിരിയ്ക്കുകയാണ്. പല രക്ഷിതാക്കളുടേയും മാസ ബജറ്റ് തകിടം മറിഞ്ഞിരിയ്ക്കുകയാണ്.
മിയ്ക്ക ഏഷ്യന്‍ സ്കൂളുകളും ഈ ആഴ്ചയിലാണ് തുറന്നത്. ചില ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ രണ്ട് ദിവസം മുമ്പ് തുറന്നു. ഒരു ടേമിലെ ഫീസായി 24,000 ദര്‍ഹം വരെ ചെലവാക്കേണ്ടി വരുന്നതായി ചില രക്ഷിതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി കാര്യമായ ശമ്പള വര്‍ധന ഗള്‍ഫ് മേഘലയില്‍ ഉണ്ടാവുന്നില്ല. ആഗോള സാമ്പത്തിക മാന്ദ്യം തന്നെയാണ് ഇതിന് കാരണം.












Click it and Unblock the Notifications