ചിരഞ്ജീവി അറസ്റ്റില്‍

അദ്ദേഹത്തോടൊപ്പം ഒട്ടേറെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും അറസ്റ്റിലായി. ആറു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടത്തിയ ഭൂമി ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.
ധര്‍ണയോടനുബന്ധിച്ചു പ്രവര്‍ത്തകരോടൊപ്പം കോര്‍പ്പറേഷന്‍ ഓഫിസിലെത്തി അധികൃതര്‍ക്കു നിവേദനം നല്‍കാന്‍ ശ്രമിച്ചതു പൊലീസ് തടയുകയായിരുന്നു.
ചിരഞ്ജീവിയും പ്രവര്‍ത്തകരും നിവേദനം നല്‍കാന്‍ ശ്രമിച്ചാല്‍ തടയുമെന്നു തെലുങ്കാന സ്റ്റുഡന്റ്‌സ് ജോയിന്റ് ആക്ഷന്‍ പ്രവര്‍ത്തകര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നു സംഘര്‍ഷം ഒഴിവാക്കാന്‍, പിന്മാറണമെന്നു ചിരഞ്ജീവിയോടു പൊലീസ് ആവശ്യപ്പെട്ടു. ഇതു നിരാകരിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications