ദില്ലിയില്‍ വിവാഹരജിസ്‌ട്രേഷന്‍ നിയമം ഇളവു ചെയ്തു
ദില്ലി: ദില്ലി സര്‍ക്കാര്‍ വിവാഹരജിസ്‌ട്രേഷന്‍ നിയമം ഇളവു ചെയ്തു. ഇതിനായി 1956ലെ ഡല്‍ഹി ഹിന്ദുവിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ വകുപ്പ് സര്‍ക്കാര്‍ നീക്കംചെയ്തു. ദില്ലിയില്‍ ഒട്ടേറെ അഭിമാനക്കൊലകള്‍ നടക്കുന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍നിയമം ഇളവു ചെയ്തത്.
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും ഇനിമുതല്‍ ദില്ലിയില്‍ വിവാഹം എളുപ്പം രജിസ്റ്റര്‍ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ദമ്പതിമാരില്‍ ഒരാളോ ഒരാളുടെ മാതാപിതാക്കളോ രജിസ്ട്രാറുടെ കീഴില്‍ വരുന്ന പ്രദേശത്ത് ഒരുമാസമെങ്കിലുമായി താമസിക്കുന്നവരാകണം എന്ന നിബന്ധനയാണ്് എടുത്തുമാറ്റിയത്.
വകുപ്പുമൂലം അന്യസംസ്ഥാനത്തുനിന്നുള്ളവര്‍ക്ക് ദില്ലിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ഇനിമുതല്‍ അന്യസംസ്ഥാനക്കാര്‍ക്ക് വളരെ എളുപ്പം രജിസ്‌ട്രേഷന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അന്യസംസ്ഥാനങ്ങളിലെ മതപഞ്ചായത്തുകളില്‍ നിന്ന് ഭീഷണിനേരിടുന്ന ദമ്പതിമാര്‍ക്കും ഇനിമുതല്‍ ദില്ലിയില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാം.












Click it and Unblock the Notifications