അനാഥാലയത്തില്‍ ലൈംഗികപീഡനം; ഉടമ അറസ്റ്റില്‍
ഹൈദരാബാദ്: ലൈംഗികപീഡനക്കേസില്‍ അനാഥാലയം നടത്തിപ്പുകാരന്‍ അറസ്റ്റിലായി. ഹൈദരാബാദിലെ സിറിയ ഓര്‍ഫനേജ് ഹോമിലാണ് കുട്ടികള്‍ പീഡനത്തിനിരകളായത്.
2006ല്‍ പ്രവര്‍ത്തനം തുടങ്ങിയ അനാഥാലയത്തില്‍ ഇപ്പോള്‍ 140 കുട്ടികളുണ്ട്. ലൈംഗികപീഡനം നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് ഞായറാഴ്ച ഇവിടെ റെയ്ഡ് നടത്തിയിരുന്നു.
രാത്രി വൈകുമ്പോള്‍ ഓരോ കുട്ടികളെ ഇയാള്‍ സ്വന്തം മുറിയിലേയ്ക്ക് വിളിച്ചുവരുത്തുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്യാറുണ്ടെന്ന് അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇക്കാര്യം പുറത്തുപറയരുതെന്ന്് പറഞ്ഞ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രേ. നടത്തിപ്പുകാരനായ മലയാദ്രിയെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.
താന്‍ സ്വന്തം കുടുംബംപോലെയാണ് അനാഥാലയം നടത്തിപ്പോരുന്നതെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അനാഥാലയം സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications