കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ കുടുംബം ദേശഭക്തര്‍: ബാല്‍ താക്കറെ

  • By Ajith Babu
Google Oneindia Malayalam News

Salman Khan
മുംബൈ: മുംബൈ ഭീകരാക്രമണ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദച്ചുഴിയിലകപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പിന്തുണയുമായി ശിവസേന രംഗത്ത്. സല്‍മാന്റെ കുടുംബം ദേശഭക്തിയുള്ളവരാണെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് സല്‍മാന്റെ കുടുംബത്തെ താക്കറെ പ്രശംസിച്ചത്.

സല്‍മാന്റെ പരാമര്‍ശത്തിനെതിരെ ശിവസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന സല്‍മാന്‍ മാപ്പു പറഞ്ഞതോടെയാണ് ശിവസേനാ നേതാവ് ഖാന്റെ കുടുംബത്തിന്റെ ദേശസ്‌നേഹത്തെ വാഴ്ത്തിയത്.

മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതു പണക്കാരായതു കൊണ്ടാണു സംഭവത്തിന് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നായിരുന്നു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

മോശം പരാമര്‍ശം നടത്തിയ സല്‍മാന്‍ ഖാന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടു ശിവസേന രംഗത്തു വന്നിരുന്നു. വിവാദം കൊഴുത്തതോടെ സല്‍മാന്‍ ഖാന്‍ മാപ്പു പറയുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X