തദ്ദേശ തിരഞ്ഞെടുപ്പ് 23നും 25നും

വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 27ന് നടക്കും. തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ തിരുവനന്തപുരത്ത് അറിയിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ 23-നും കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25-നുമായിരിക്കും തിരഞ്ഞെടുപ്പ്.
ഒക്‌ടോബര്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. സൂഷ്മ പരിശോധന അഞ്ചിനായിരിക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ ഏഴാണ്. പുതിയ ഭരണസമിതി നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ കമാല്‍കുട്ടി അറിയിച്ചു.
ഗ്രാമങ്ങളില്‍ ബാലറ്റും നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായിരിക്കും ഏര്‍പ്പെടുത്തുക. മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമായിരിക്കും നടക്കുകയുള്ളൂവെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications