തൃശൂരില്‍ പെട്രോളുമായി വന്ന തീവണ്ടി പാളം തെറ്റി
തൃശൂര്‍: ഇരിങ്ങാലക്കുടയ്ക്കും പുതുക്കാടിനുമിടയില്‍ ചരക്ക് തീവണ്ടിയുടെ പാളം തെറ്റി. ഇരുമ്പനത്തു നിന്നു പെട്രോളുമായ പോകുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ചെറിയതോതില്‍ ചോര്‍ച്ചയുണ്ടായി. എറണാകുളത്തു നിന്നും വിദഗ്ധരെത്തി പെട്രോള്‍ മാറ്റാനാരംഭിച്ചു.
രാവിലെ 9 45 ഓടെയാണ് സംഭവം. ഇതേ തുടര്‍ന്ന് തൃശൂര്‍ എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഒരു പാളത്തിലൂടെ മാത്രമാണ് ഇപ്പോള്‍ തീവണ്ടികള്‍ കടത്തിവിടുന്നത്. ഗതാഗതം പുനസ്ഥാപിയ്ക്കാന്‍ നാല് മണിക്കൂറെങ്കിലും വേണമെന്ന് റെയില്‍വെ അറിയിച്ചു.












Click it and Unblock the Notifications