കുഞ്ഞിന്റെ മരണം: ജ്യോത്സ്യന്‍ അറസ്റ്റില്‍
ആലപ്പുഴ: ജ്യോത്സ്യ പ്രവചനത്തില്‍ ഭീതി പൂണ്ട് പിഞ്ചു കുഞ്ഞിനെ പിതാവ് നിലത്തടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നടത്തിയ പ്രവചനം നടത്തിയ ജ്യോത്സ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡില്‍ കൊച്ചുപറമ്പില്‍ അനിലാണ് (32) അറസ്റ്റിലായത്.
പുന്നപ്ര കുഴുവേലി ക്ഷേത്രത്തിലെ ശാന്തിക്കാരനാണിയാള്‍. കുഞ്ഞിനെ കൊല്ലാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ദോഷമുള്ളതിനാല്‍ പൂജ നടത്താന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂവെന്നും ഇയാള്‍ സൗത്ത് പൊലീസിനോടു പറഞ്ഞു.
ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണു രണ്ടു മാസം പ്രായമുള്ള അഖില്‍ദേവിനെ പിതാവ് പുന്നപ്ര പുതുവല്‍ മധു നിലത്തടിച്ചുകൊന്നത്. കുഞ്ഞ് പിതാവിന്റെ ജീവന് ദോഷകരമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ കൊല നടന്നത്.












Click it and Unblock the Notifications