ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുത്
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി കമാല്‍കുട്ടി. മതസ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും ഉപയോഗിക്കാന്‍ പാടില്ല.
വിശ്വാസപരമായ കാര്യങ്ങളില്‍ ലേഖനങ്ങളും അഭിപ്രായങ്ങളും ആരാധനാലയങ്ങള്‍ക്ക് നടത്താം. എന്നാല്‍ വിശ്വാസിയല്ലാത്തതിന്റെ പേരില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആരാധനാലയങ്ങളില്‍ പറയരുത്.
വിശ്വാസിയല്ലാത്തതിന്റെ ആരുടെ പേരിലും മതപരമായ നടപടിയെടുക്കാന്‍ അതാതു മതസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതു തിരഞ്ഞടുപ്പിനെ ഒരുതരത്തിലും ബാധിക്കരുത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പള്ളികളില്‍ വായിച്ച ഇടയലേഖനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണര്‍.












Click it and Unblock the Notifications