ആക്ഷേപിച്ച മദ്യപരെ യുവതി ചെരുപ്പുകൊണ്ടടിച്ചു
കോട്ടയം: മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ യുവാക്കളെ യുവതി ചെരിപ്പുകൊണ്ട് അടിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏറ്റുമാനൂരില്‍ മാന്നാനത്ത് നടുറോഡിലാണ് സംഭവം നടന്നത്.
ഏറ്റുമാനൂരിലെ ഒരു മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരിയായ 32കാരിയാണ് ആക്ഷേപിച്ചവരെ ചെരുപ്പിനടിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മദ്യപര്‍ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയത്. യുവതി ചെരിപ്പൂരി അടിച്ചതോടെ യുവാക്കള്‍ ഇരുളിലേയ്ക്ക് ഓടി മറഞ്ഞു. ഉടന്‍ യുവതി ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.
യുവതിയുടെ അയല്‍വാസിയും പെയിന്റിംഗ് തൊഴിലാളിയുമായ സനീഷ്, ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
യുവതിയുടെ പരാതി പ്രകാരം പൊലീസ് തിങ്കളാഴ്ച രാത്രി തന്നെ സനീഷിന്റെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ ഒളിവിലാണ്. ഭാര്യയും മൂന്ന് വയസ്സുള്ള കുഞ്ഞുമുള്ളയാളാണ് സനീഷ്.












Click it and Unblock the Notifications