ആദിവാസി യുവാവിനെ കൂട്ടുകാര്‍ അടിച്ചുകൊന്നു
കല്പറ്റ: ആദിവാസി യുവാവിനെ കൂട്ടുകാര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. കുപ്പാടിത്തറ മുണ്ടക്കുറ്റിച്ചാലില്‍ പുത്തന്‍വീട്ടില്‍ ബാബുരാജ് (28) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൊളവയല്‍ സ്വദേശി പ്രകാശനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതിയായ ബാബുരാജിനായി (30) തിരച്ചില്‍ തുടരുകയാണ്.
സപ്തംബര്‍ ഒന്‍പതിന് ബാബുരാജിനെ സുഹൃത്തുക്കളായ പ്രകാശന്‍, ബാബുരാജ് എന്നിവര്‍ കൊളവയലിലെ സ്വകാര്യ തോട്ടത്തില്‍ കൊണ്ടുപോയെന്നും വൈകുന്നേരം ഇവര്‍ തിരിച്ച് വരുമ്പോള്‍ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂവെന്നും ഇവരെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്ത ഓട്ടോെ്രെഡവര്‍ പറയുന്നു.
മൂന്നാമനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂവെന്നായിരുന്നു ഇവരുടെ മറുപടിയെന്ന് ഇയാള്‍ പറയുന്നു.
ബാബുരാജിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. ഇതിനിടെ സുഹൃത്തുക്കള്‍ സ്ഥലത്തുനിന്നും മുങ്ങി.
ഓട്ടോഡ്രൈവറിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിങ്കളാഴ്ച കൊളവയലില്‍ അഴുകിയ നിലയില്‍ ജഡം കണ്ടെത്തിയത്. ബാബുരാജിന്റെ രണ്ടുപവനോളം വരുന്ന മാലയും കാണാതായതായി പറയുന്നു.
മരണം നടന്ന ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications