Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി സ്കൂള്‍ പാഠ്യ പദ്ധതി പുതുക്കുന്നു

അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സില്‍ സ്കൂള്‍ വിദ്യാഭ്യാസ പദ്ധതി പുതുക്കുന്നു. ലോകത്തെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം ലഭിയ്ക്കുന്ന കുട്ടികളെ വാര്‍ത്തെടുക്കലാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ന്യൂ സ്കൂള്‍ മോഡല്‍ (എന്‍എസ്എം) എന്നാണ് ഇതിന് പേരിട്ടിരിയ്ക്കുന്നത്. 2010-2011 അദ്ധ്യയന വര്‍ഷം മുതലാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ ഇതിന് തുടക്കം കുറിയ്ക്കും. മികച്ച അധ്യാപനവും അതിലൂടെ കുട്ടികളുടെ വിജ്ഞാന വര്‍ധനവുമാണ് ഇതിന്റെ ലക്ഷ്യം. എമിറേറ്റ്സിലെ എല്ലാ പബ്ലിക്ക് സ്കൂളുകളും ഈ പദ്ധതി ഏര്‍പ്പെടുത്തും. അടുത്ത ആറ് വര്‍ഷം കൊണ്ട് എമിറേറ്റ്സിലെ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കി കഴിയും.

3,30,000 വിദ്യാര്‍ത്ഥികലേയും 20,000 അധ്യാപകരേയും ലക്ഷ്യംവയ്ക്കുന്നതാണ് ഈ പദ്ധതി. 700 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇതില്‍ പങ്കാളികളാവുന്നത്. ആദ്യ ഘട്ടത്തില്‍ 171 സ്കൂളുകളും 36,000 വിദ്യാര്‍ത്ഥികളും 5,500 അധ്യാപകരും ഇതില്‍ ഉള്‍പ്പെടും.

മികച്ച ആദ്യ വിദ്യാഭ്യാസം നടപ്പാക്കുന്ന ഓസ്ത്രേലിയ, യുകെ, യുഎസ്, ഫിന്‍ലണ്ട് എന്നീ രാജ്യങ്ങളെ മാതൃകയാക്കിയാണ് ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിയ്ക്കുന്നത്. അധ്യാപനം മികച്ചതാക്കുന്നതിന്റെ മുന്നോടിയായി ഇംഗ്ലീഷ് മാതൃഭാഷയായ 940 അധ്യാപകരെ നിയമിച്ചുകഴിഞ്ഞു. യുഎസ്, യുകെ, കാനഡ, ന്യൂ സിലാണ്ട്, സൗത്ത് ആഫ്രീക്ക എന്നിവി‍ടങ്ങളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 465 അധ്യാപകരെ നിയമിച്ചിരുന്നു.

ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നിവ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിപ്പിയ്ക്കുന്നത് ഇവരായിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+