ഖുറാന്‍,ബൈബിള്‍ താളുകൊണ്ട് അഭിഭാഷകന്റെ പുകവലി

ഇത്തവണ യുട്യൂബാണ് വിവാദത്തിന് വേദിയായിരിക്കുന്നത്. ഖുറാന്റെയും ബൈബിളിന്റെയുംതാളുകള്‍ കീറിയെടുത്ത് ചുരുട്ടി പുകവലിയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ആസ്‌ത്രേലിയയിലെ ഒരു അഭിഭാഷകനായ അലെക്‌സ് സ്റ്റുവാര്‍ട്ടാണ് ഈ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണിത്. ബൈബിളോ ഖുറാനോ ഏതാണ് നന്നായി കത്തുന്നത്? എന്ന തലക്കെട്ടോടെയാണ് സ്റ്റുവര്‍ട് വിഡിയോ പോസ്റ്റ് ചെയ്ത് മതനിന്ദ കാണിച്ചിരിക്കുന്നത്.
വീഡിയോ ക്ലിപ്പില്‍ ആദ്യം ഖുറാനും ബൈബിളും ഉയര്‍ത്തിക്കാട്ടുന്ന സ്റ്റുവാര്‍ട്ട് പിന്നീട് രണ്ട് ഗ്രന്ഥങ്ങളുടെയും താളുകള്‍ കീറിയെടുക്കുകയാണ്. പിന്നീട് ഇവ ചുരുട്ടിയ ശേഷം കത്തിച്ച് വലിക്കുന്ന ഇയാള്‍ പുകയ്ക്കുന്നതിനിടെ പുക വിശുദ്ധമാണെന്ന് അഭിപ്രായപ്പെടുന്നുമുണ്ട്. ബൈബിളും ഖുറാനും വെറും പുസ്തകങ്ങള്‍ മാത്രമാണെന്നും അഭിഭാഷകന്‍ തന്റെ വീഡിയോയില്‍ അഭിപ്രായപ്പെടുന്നുണ്ട്.
ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാല ഉദ്യോഗസ്ഥനായ അലെക്‌സ് സ്റ്റുവാര്‍ട്ട് ഒരു നിരീശ്വരവാദ സംഘത്തിലെ അംഗമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ സര്‍വകലാശാല അഗാധമായ ഖേദം പ്രകടിപ്പിച്ചു. സ്റ്റുവാര്‍ട്ട് ഇപ്പോള്‍ അവധിയിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഇതിനിടെ, ഓസ്‌ട്രേലിയയിലെ മുസ്ലീം സംഘടനകള്‍ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications