സ്ത്രീകള്‍ സമ്പന്നരെ സ്വന്തമാക്കണം: ബര്‍ലസ്‌കോണി

ഹിറ്റ്‌ലറെക്കുറിച്ച താമശപറഞ്ഞുപോലും ബുര്‍ലസ്‌കോണി വിവാദം ക്ഷണിച്ചിവരുത്തിയിരുന്നു. ഇപ്പോഴിതാ ബര്‍ലസ്‌കോണിയുടെ ഒരു ആഹ്വാനവും വലിയ വാര്‍ത്തയായിരിക്കുന്നു.
സുന്ദരികളായ യുവതികളോടാണ് പ്രധാനമന്ത്രിയുടെ പുതിയ ഉപദേശം. ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും പണത്തിന് പ്രഥമപരിഗണന നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫ്രീഡംപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഞായറാഴ്ച അദ്ദേഹം ഇങ്ങനെ തട്ടിവിട്ടത്. ചടങ്ങില്‍ ഒട്ടേറെ സമ്പന്നര്‍ പങ്കെടുത്തിരുന്നു.
സ്ത്രീകള്‍ നല്ല കാശുള്ള പുരുഷന്മാരെ വേണം തിരഞ്ഞെടുക്കാന്‍ ഉദാഹരണത്തിന് എന്നെപ്പോലെയുള്ളവര്‍, ഇപ്പോഴും എനിക്ക് വേണ്ടി സ്ത്രീകള്‍ ക്യൂനില്‍ക്കും കാരണം ഞാന്‍ നല്ലവനാണ് ആവശ്യത്തിന് പണവുമുണ്ട്- ഇങ്ങനെയായിരുന്നു ബുര്‍ലസ്‌കോണിയുടെ തമാശ.
മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വിവാദമായ കാര്യങ്ങള്‍ സംസാരത്തിനിടെ അദ്ദേഹം ഓര്‍മ്മിക്കുകയും ചെയ്തു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പണത്തിന് മുന്‍ഗണന നല്‍കണമെന്നും ഈ നിര്‍ദ്ദേശം ഒരിക്കലും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല സ്ത്രീകള്‍ സമ്പന്നരായ വൃദ്ധരെയാണ് ആഗ്രഹിക്കുന്നതെന്നും അയാള്‍ മരിച്ചുകഴിഞ്ഞാല്‍ ആ സമ്പത്ത് തട്ടിയെടുക്കാമെന്ന ചിന്തകൊണ്ടാണിതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications