സ്വര്‍ണം പവന് 14,360 രൂപയിലെത്തി

ഗ്രാമിന് 25 രൂപ വര്‍ധിച്ച് 1,795 രൂപയായി. രാജ്യാന്തരവിലയിലെ മുന്നേറ്റമാണു സംസ്ഥാനത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിച്ചിരിയ്ക്കുന്നത്. ഉയരാന്‍ കാരണം. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികപ്രശ്‌നങ്ങളുമാണ് വിലവര്‍ധനയ്ക്കു കാരണം. രാജ്യാന്തരവില 1,275.70 ഡോളര്‍ വരെ ഉയര്‍ന്നു. ഓണ്‍സിന് 1,268 ഡോളറിലാണു വ്യാപാരം നടക്കുന്നത്.
പോയവാരം രേഖപ്പെടുത്തിയ 14,320 രൂപയായിരുന്നു ഇതുവരെ സര്‍വകാല റെക്കോഡ്. രൂപയുടെ വിനിമയനിരക്കില്‍ ഇടിവു സംഭവിച്ചതും വിലവര്‍ധനയ്ക്കു കാരണമായി.












Click it and Unblock the Notifications