ഓഹരി: ഏഴാം ദിവസവും ഉയര്‍ച്ച
മുംബൈ: ഏഴാമത്തെ ദിവസവും സെന്‍സെക്സ് ഉയര്‍ന്നു. തുടര്‍ച്ചയായ ഏഴുദിവസത്ത് കയറ്റത്തില്‍ സെന്‍സെക്സ് 1280 പോയന്റാണ് കൂടിയത്. നിഫ്ടി ഈ ഏഴ് ദിവസങ്ങളിലായി 380 പോയന്റ് കയറി. സെപ്തംബര്‍ 15 ബുധനാഴ്ച സെന്‍സെക്സ് 155 പോയന്റ് കൂടി.
നിഫ്ടി 5860.95 (+65.40)
സെന്‍സെക്സ് 19,502.11 (+155.15)
വിപണിയിലെ കയറ്റത്തിന് പ്രധാന കാരണം യുഎസില്‍ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങലാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ ഈ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുടക്കിയത് 8,300 കോടി രൂപയാണ്.
ഓയില്‍ & ഗ്യാസ്, ടെക്നോളജി, മെറ്റല്‍, സ്വകാര്യ ധനകാര്യ കമ്പനികള്‍ എന്നീ രംഗങ്ങളിലെ കമ്പനികളുടെ ഓഹരികളാണ് ബുധനാഴ്ച തിളങ്ങിയത്. റിലയന്‍സും ഒഎന്‍ജിസിയുമായിരുന്നു ബുധനാഴ്ചത്തെ കയറ്റത്തിന് നേതൃത്ത്വം നല്‍കിയത്.
നിഫ്ടി ഇനിയും മുകളിലേയ്ക്ക് പോകുമെന്നാണ് കണക്ക് കൂട്ടല്‍. ഇത് 6000 ല്‍ എത്തിയേയ്ക്കുമെന്ന വിപണി വിദഗ്ദര്‍ പറയുന്നു.












Click it and Unblock the Notifications