പെണ്‍കുട്ടികളെ കമന്റടിച്ച നാവികസേനക്കാര്‍പിടിയില്‍
മുംബൈ: പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ കേസില്‍ മൂന്ന് നാവികസേനാംഗങ്ങളെ പോലീസ് അറസ്റ്റുചെയ്തു.
അനിമേഷ് താക്കൂര്‍ (26), ഭഗത് സിങ് (26), ഗംഗാധര്‍ കുശാവ (28) എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന കേസും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്്.
രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം സിനിമ കണ്ട് റീഗല്‍ തിയേറ്ററില്‍നിന്ന് പുറത്തുവന്ന പെണ്‍കുട്ടികളെയാണ് നാവികസേനാംഗങ്ങള്‍ കമന്റടിച്ചത്.
പെണ്‍കുട്ടികള്‍ ഇത് ആദ്യം ഗൗരവമായി എടുത്തില്ല. എന്നാല്‍ തങ്ങളെ പിന്തുടര്‍ന്ന് കമന്റടി തുടങ്ങിയതോടെ പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളും ഇവരോട് കയര്‍ത്തു.
അതുവഴി വന്ന പോലീസ് സംഘവും സംഭവത്തില്‍ ഇടപെട്ടു. അതിഷ്ടപ്പെടാതിരുന്ന നാവികസേനാംഗങ്ങള്‍ പോലീസുകാരെ മര്‍ദിച്ചു. അറസ്റ്റിലായവരെ നാവികസേന കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് നാവികസേന അന്വേഷണം തുടങ്ങി.












Click it and Unblock the Notifications