ലോകത്ത് പലജോലികളുമുണ്ടെന്ന് രാഹുല്‍

വിശ്വഭാരതി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.
പ്രധാനമന്ത്രിയും വിശ്വഭാരതിയുടെ ചാന്‍സലറുമായാല്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ നെഹ്രു കുടുംബത്തിലെ മൂന്നു തലമുറയില്‍ പെട്ടവര്‍ വിശ്വഭാരതിയുടെ ചാന്‍സലര്‍മാരായിരുന്നു.
ഈ സാഹചര്യത്തിലാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനും അടുത്ത പ്രധാനമന്ത്രിയെന്ന് ഉയര്‍ത്തിക്കാണിക്കുന്നയാളുമായ രാഹുലിന്റെ ഈ പ്രതികരണം.
മൂന്നു ദിവസത്തെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെ ശാന്തിനികേതനില്‍ എത്തിയ രാഹുല്‍ ഒന്നര മണിക്കൂറോളം ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ചു.
പിരിമുറുക്കമുണ്ടാക്കുന്നതാണ് ഫൈന്‍ ആര്‍ട്‌സ് പഠനമെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഈ പഠനമേഖല ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തനിക്കോ പ്രധാനമന്ത്രിയുടെ ഓഫീസിനോ എഴുതിയയയ്ക്കാമെന്നും പറഞ്ഞു.












Click it and Unblock the Notifications