ദബാങ് കൊലപാതകം: പൊലീസുകാരന്‍ പിടിയില്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ സിനിമാ തിയറ്ററിലെ ഗാര്‍ഡിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പൊലീസ് കോണ്‍സ്റ്റബിളും സുഹൃത്തുക്കളും അറസ്റ്റിലായി. കോണ്‍സ്റ്റബിള്‍ അഫ്രോസ് ഖാന്‍, സുഹൃത്ത് ഭാസ്‌കര്‍ എന്നിവരെയാണ് കൊലപാതക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തത്.
അഴിമതിക്കാരനായ പൊലീസുകാരന്റെ കഥ പറയുന്ന സല്‍മാന്‍ ഖാന്റെ പുതിയ ഹിറ്റ് ചിത്രമായ ദബാങിന്റെ ടിക്കറ്റെടുക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഗാര്‍ഡ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications