പീഡനശ്രമം: ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ആലുവ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാങ്ക്ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാമംഗലം സ്വദേശി പി.വി ജോസഫിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന യുവതിയെ ജോസഫ് സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ യുവതി രണ്ടു മക്കളുമായി വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു.
ഇവിടെയൊക്കെ ജോസഫ് എത്തി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓഗസ്റ്റ് മുതലാണ് യുസി കോളേജിന് സമീപം യുവതി വാടകയ്ക്കു താമസിക്കാനെത്തിയത്. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയം നോക്കി ജോസഫ് യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി റൂറല്‍ എസ്പി വിക്രമിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജോസഫിനെ പ്രിന്‍സിപ്പല്‍ എസ്‌ഐ അനൂപ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.
പ്രധാനപ്പെട്ട ഒരു സംഭവത്തെക്കുറിച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ജോസഫിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും കോട്ടയത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications