യുവതിയുടെ ആത്മഹത്യാശ്രമം: യുവാവ് അറസ്റ്റില്‍
ചങ്ങനാശേരി: യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മചങ്ങനാശേരി നഗരത്തില്‍ വസ്ത്രവ്യാപാരം നടത്തുന്ന മനോജ്(30)ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കി മനോജിനെ റിമാന്‍ഡ് ചെയ്തു.
മനോജ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി ഇയാളുടെ വസതിയിലായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.
ഇതിനിടെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ നില വീണ്ടും വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ തീവ്രപരിചരണവിഭാഗത്തിലാണ് ഇവരെ കിടത്തിയരിക്കുന്നത്. സെപ്റ്റംബര്‍ 12ന് യുവാവിന്റെ ഫ്‌ളാറ്റിലെത്തിയ പായിപ്പാട് സ്വദേശിനി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
പഌസ് ടു കഴിഞ്ഞ് ശേഷം നഗരത്തില്‍ കംപ്യൂട്ടര്‍ പഠനത്തിനെത്തിയ യുവതിയും യുവാവുമായി ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് അറിഞ്ഞതോടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു.
ഇതോടെ പെണ്‍കുട്ടിയും ബന്ധത്തില്‍ നിന്നു പിന്തിരിയാന്‍ ശ്രമിച്ചെങ്കിലും പ്രതി സുഹൃത്തുക്കള്‍ മുഖേന യുവതിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതായി പറയുന്നു. പെണ്‍കുട്ടി പീഡനത്തിനു വിധേയമായതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications