തിരഞ്ഞെടുപ്പ് കരുണാകരന്‍ 20സീറ്റുവീതം ചോദിയ്ക്കും

ഇക്കാര്യം അദ്ദേഹം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് ഭാരവാഹികളെ നിര്‍ണയിച്ചപ്പോള്‍ തന്റെ കൂടെ നില്‍ക്കുന്നവരെ നേതൃത്വം തഴഞ്ഞതാണ് ഇത്രയും കുറവ് സീറ്റുകള്‍ മാത്രം ചോദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
മുമ്പ് കണക്കുപറഞ്ഞ് സ്ഥാനമാനങ്ങളും വാങ്ങിയിരുന്നയാളാണ് കരുണാകരന്‍. എന്നാല്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുകയും അവസാനം നിരുപാധികം കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്ത കരുണാകരന്‍ ഇപ്പോഴത്തേ നിലയില്‍ താഴന്ന പരിഗണനമാത്രേ ലഭിയ്ക്കാനിടയുള്ളു.
ഇരുപത് സീറ്റുകളാണ് അദ്ദേഹം ചോദിക്കുന്നതെങ്കിലും അഞ്ചോ ആറോ സീറ്റുകള്‍ മാത്രമേ നല്‍കാന്‍ വഴിയുള്ളൂ എന്നാണ് അറിയുന്നത്.












Click it and Unblock the Notifications