വിമതരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: രമേശ്

ആരെങ്കിലും റിബലായാല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. സീറ്റ് വിഭജന ചര്‍ച്ച സെപ്റ്റംബര്‍ 19നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോട്ടറി സംവാദത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇനിയെങ്കിലും മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
അതല്ലെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുകൂലമായാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത് എന്ന് ഇതിനകം തെളിഞ്ഞ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
തികച്ചും സഹതാപമര്‍ഹിക്കുന്ന പ്രകടനമായിരുന്നു വി ഡി സതീശനുമായുള്ള സംവാദത്തില്‍ ധനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications