കന്യാസ്ത്രീ വാഹനമിടിച്ചു മരിച്ചു
കോട്ടയം: ചങ്ങനാശേരിയില്‍ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കു പരുക്കേറ്റു.
സിസ്റ്റര്‍ ഗില്‍സിയ(75) ആണ് അപകടത്തില്‍ മരിച്ചത്. ചങ്ങനാശേരി മടുക്കുമൂടിന് സമീപം ഇന്നു രാവിലെയാണ് അപകടം.
പരുക്കേറ്റ ഏലിക്കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി സിഎന്‍കെ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് ഏലിക്കുട്ടി.












Click it and Unblock the Notifications