Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടിക്കട്ടയുമായി പിടിയിലായ സംവിധായകനെ വിട്ടയച്ചു

വാഷിങ്ടണ്‍: ഇടിക്കട്ടയും ജിഹാദി ലഘുലേഖകളുമായി അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഡോക്യുമെന്ററി സംവിധായകന്‍ വിജയകുമാറിനെ വിട്ടയച്ചു. 20 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണു വിജയകുമാറിനെ വിട്ടയയ്ക്കാന്‍ കോടതി അനുമതി നല്‍കിയത്. കൂടുതല്‍ ശിക്ഷ ഒഴിവാക്കാന്‍ വിജയകുമാര്‍ കുറ്റസമ്മത കരാറില്‍ ഒപ്പുവച്ചിരുന്നു.

മുംബൈ സ്വദേശിയായ വിജയകുമാര്‍ ഒരു ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ കാനഡയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുളള യാത്രാമധ്യേ ആഗസ്റ്റ് 20നാണ്ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ പിടിയിലായത്.

ഇവിടെവെച്ച്് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ഇടിക്കട്ടയും ലുഘലേഖകളും കണ്ടെടുത്തിരുന്നു. ടെക്‌സസ് സംസ്ഥാനത്ത് നിരോധിത ആയുധങ്ങളുടെ പട്ടികയിലാണ് ഇടിക്കട്ടയും ഉള്‍പ്പെടുന്നുണ്ട്. ഇതാണ് സംവിധായകനെ കുടുക്കിയത്.

വിജയകുമാറിനെതിരേ കേസെടുത്തതിനെ തുടര്‍ന്നു പാസ്‌പോര്‍ട്ടും വിസയും പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. പിന്നീട് യാത്രാരേഖകള്‍ ഇല്ലാതെ വിജയകുമാര്‍ പുറത്തിറങ്ങിയതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+