ഗള്‍ഫില്‍ വേനല്‍കാലം കഴിയുന്നു
ദുബയ്: വേനല്‍കാലം കഴിയുന്നതിന്റെ ലക്ഷണങ്ങള്‍ ഗള്‍ഫില്‍ കണ്ട് തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായുണ്ടായിരുന്ന സഹിയ്ക്കാനാവത്ത ചൂടിന് കുറച്ചൊരു വ്യത്യാസം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട് തുടങ്ങിയിട്ടുണ്ട്. യുഎഇയിലെങ്ങും ചൂടിന് കുറവ് അനുഭവപ്പെടുന്നുണ്ട്.
അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രം ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇവിടെയും ഊഷ്മാവ് താഴോട്ടാണെന്നാണ് കാലാവസ്ഥാ പഠന കേന്ദ്രങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. പക്ഷേ ഇത് ഈ മാസം അവസാനത്തോടെ മാത്രമേ ഉണ്ടാകാനിടയുള്ളു. മലയോരങ്ങളിലും ഉള്‍നാടുകളിലും വൈകാതെ ഊഷ്മാവ് കുറയും. എന്നാല്‍ അന്തരീക്ഷത്തിലെ നീരാവിയുടെ അംശം കൂടും.
കാലാവസ്ഥാ വ്യതിയാനം സൂചിപ്പിച്ചുകൊണ്ട് ഗള്‍ഫില്‍ പല സ്ഥലങ്ങളിലും കഴിഞ്ഞ മൂന്ന് മാസമായി പതിവിലേറെ ചൂട് അനുഭവപ്പെട്ടു. മരുഭൂമികളിലെ ഉഷ്ണ കൊടുങ്കാറ്റും പതിവായിരുന്നു. സെപ്തംബര്‍ ആയാല്‍ യുഎഇയില്‍ ചൂട് കുറഞ്ഞ സുഖകരമായ രാത്രികളായിരിയ്ക്കും. വൈകുന്നേരങ്ങളിലെ മേഘാവൃതമായ ആകാശവും മലയോരങ്ങളിലുണ്ടാവുന്ന മഴയും ഈ സമയത്ത് പതിവാണ്.
കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമായിരിയ്ക്കും വരും ദിവസങ്ങള്‍. ചൂട് 27 ഡിഗ്രിയ്ക്ക് താഴെ വരുമെന്നാണ് കണക്ക്കൂട്ടല്‍. ഉള്‍ പ്രദേശങ്ങളില്‍ ഇത് 24നും 46 നും ഇടയ്ക്കായിരിയ്ക്കും. മലയോര പ്രദേശങ്ങളില്‍ ഇത് 23നും 35നും ഇടയിലും.












Click it and Unblock the Notifications