കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്പിയ്ക്കാന്‍ ഇന്ത്യക്കാര്‍ വരുന്നു: ഒബാമ

Google Oneindia Malayalam News

വാഷിംഗ്‍ടന്‍: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മിടുക്കന്മാരെ നേരിടാന്‍ സജ്ജരാവാന്‍ അമേരിക്കയിലെ കുട്ടികളോട് പ്രസി‍ഡണ്ട് ഒബാമ. വീണ്ടും സ്കൂളുകള്‍ തുറന്ന വേളയില്‍ പെന്‍സില്‍വേനിയയിലെ ഒരു സ്കൂളില്‍ കുട്ടികളോട് സംസാരിയ്ക്കകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബാംഗ്ലൂരില്‍ നിന്നും ചൈനയിലെ ബേജിംഗില്‍ നിന്നുമുള്ള കുട്ടികള്‍ മുന്നിലെത്താന്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ ശ്രദ്ധാലുക്കളാണ്. അവര്‍ അതിനായി കടുത്ത ശ്രമത്തിലാണ്. നിങ്ങള്‍ക്ക് നിങ്ങളോട് കടപ്പാടുണ്ട്, ഒപ്പം രാജ്യത്തോടും.

മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിയ്ക് മുമ്പ് എങ്ങുമില്ലാത്ത മത്സരമാണ് നേരിടുന്നത്. അമേരിക്കയിലെ കുട്ടികളുടെ വിജയം ഈ രാജ്യത്തിന്റെ 21‍-‍ാം നൂറ്റാണ്ടിലെ വിജയമാണ് സൂചിപ്പിയ്ക്കുന്നത്. ഒബാമ പറഞ്ഞു.

ഇന്ത്യയേയും ചൈനയേയും അമേരിയ്ക്ക ഭീതിയോടെയാണ് കാണുന്നതിന്റെ സൂചനയാണിത്. പുറം ജോലികള്‍ ഇന്ത്യയിലേയ്ക്ക് നല്‍കില്ലെന്ന വാശിയ്ക്ക് പിന്നില്‍ അമേരിക്കക്കാരുടെ പ്രതിഷേധം മാത്രല്ല ഈ ഭീതിയും ഉണ്ടെന്ന് വേണം അനുമാനിയ്ക്കാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X