Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ അസഭ്യം പറഞ്ഞ 17കാരന് വിലക്ക്

Obama
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിച്ചും അസഭ്യം പറഞ്ഞു ഇമെയില്‍ അയച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിയ്ക്ക് അമേരിക്കയില്‍ ആജീവനാന്ത വിലക്ക്.

ബെഡ്‌ഫോര്‍ഡിലെ ലൂക്ക് ഏഞ്ചല്‍ എന്ന പതിനേഴുകാരനെയാണ് അമേരിക്കയില്‍ വരുന്നതില്‍ നിന്നും എക്കാലത്തേക്കും വിലക്കിയിരിക്കുന്നത്.

എഫ്ബിഐയുടെ നിര്‍ദ്ദേശമനുസരിച്ച് ബെഡ്‌ഫോര്‍ഡ് പൊലീസാണ് ലൂക്ക് ഏഞ്ചലിനെ വിലക്കിനെ ക്കുറിച്ച് അറിയിച്ചത്.

താന്‍ 9/11 ആക്രമണത്തെ കുറിച്ചുള്ള ഒരു ടിവി പരിപാടി കണ്ടുകൊണ്ടിരുന്നപ്പോഴാണ് പ്രകോപിതനായതെന്നും യുഎസ് പ്രസിഡന്റിന് ഇമെയില്‍ അയച്ചതെന്നും ലൂക്ക് ഏഞ്ചല്‍സ് ഓര്‍ക്കുന്നുണ്ട്.

എന്നാല്‍, ആസമയം മദ്യ ലഹരിയില്‍ ആയിരുന്നതിനാല്‍ അമേരിക്കയുടെ പരമോന്നത നേതാവിനെതിരെ എന്തൊക്കെ അശ്ലീല പ്രയോഗങ്ങള്‍ നടത്തി എന്ന് അറിയില്ല എന്നാണ് ലൂക്ക് പറയുന്നത്.

ജീവിതകാലം മുഴുവന്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ല എന്ന് പറയുന്ന വിദ്യാര്‍ത്ഥി പക്ഷേ തന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്കണ്ഠാകുലരാണെന്ന് സമ്മതിക്കുന്നുണ്ട്.

എന്തായാലും ഒരു കൗമാരക്കാരന്റെ ചെയ്തിയില്‍ അമേരിക്കന്‍ ഭരണകൂടം ഇത്രയും ഗൗരവതരമായ നടപടി സ്വീകരിച്ചതിനോട് യോജിപ്പില്ല എന്നും വിദ്യാര്‍ത്ഥി പറയുന്നു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+