സ്ത്രീ സമത്വത്തിനായി യുഎന്‍ സംഘടന

മുന്‍ ചിലി പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലറ്റിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
തന്റെ നാലു വര്‍ഷത്തെ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ സംഘടന യാഥാര്‍ത്ഥ്യമായതെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.
2009 ജൂലൈയിലാണ് പുതിയ സംഘടനയ്ക്ക് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്‌ളിയുടെ അനുമതി ലഭിച്ചത്.
തുടര്‍ന്ന് സംഘടനയുടെ മേധാവിയെ കണ്ടെത്താന്‍ രൂപീകരിച്ച 26 അംഗ സെലക്ഷന്‍ കമ്മിറ്റി മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. അതില്‍ നിന്ന് ബാഷലറ്റിനെ ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.












Click it and Unblock the Notifications