കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ മൊബൈല്‍ കമ്പനികള്‍ക്ക് കാലിടറുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വിദേശ മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കാലിടറുകയാണ്. കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 14 ശതമാനം അവര്‍ കരസ്ഥമാക്കി കഴിഞ്ഞു.

മികച്ച സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ഇറക്കാന്‍ അവര്‍ക്ക് ആയതാണ് വിദേശ കമ്പനികളായ നോക്കിയ, സാംസങ്, മോട്ടോറോള എന്നിവര്‍ക്ക് വന്‍ അടിയായത്.

27,000 കോടി രൂപയുടേതാണ് ഇന്ത്യയിലെ മൊബൈല്‍ ഹാന്റ്സെറ്റ് വിപണി. ഇതിന്റെ 14 ശതമാനമാണ് ഇന്ത്യന്‍ കമ്പനികളായ ലാവ, മൈക്രോമാക്സ്, കാര്‍ബണ്‍ തുടങ്ങിയവ പിടിച്ചെടുത്തത്.

ഇക്കഴിഞ്ഞ ഐപിഎല്‍ ക്രിക്കറ്റ് മത്സര വേളയില്‍ ഇന്ത്യന്‍ മൊബൈല്‍ കമ്പനികലായിരുന്നു പ്രധാന പരസ്യ ദാതാക്കള്‍. ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ പോലും എത്താന്‍ ഈ പരസ്യങ്ങള്‍ അവരെ സഹായിച്ചു. കുറഞ്ഞ വിലയും പെട്ടെന്ന് ചാര്‍ജ്ജ് നഷ്ടപ്പെടാത്ത ബാറ്ററിയും അതിനെ പിന്‍തുണയ്ക്കുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും ഇപ്പോഴും ഇന്ത്യയിലെ മൊബൈല്‍ ഹാന്റ്സെറ്റ് വിപണി അടക്കി വാഴുന്നത് ഫിന്‍ലന്റ് കമ്പനിയായ നോക്കിയ തന്നെയാണ്. 52 ശതമാനം വിപണിയാണ് ഇവര്‍ കൈയടക്കി വച്ചിരിയ്ക്കുന്നത്. 12 ശതമാനത്തോളം വില്പന കുറവ് ഉണ്ടായതിന് ശേഷമുള്ള കണക്കാണിതെന്ന് ഓര്‍മ്മിയ്ക്കുക.

ദില്ലിയിലെ കമ്പനിയായ മൈക്രോമാക്സിന് 1700 രൂപ മുതലുള്ള ഫോണുകള്‍ വിപണിയിലുണ്ട്. 4.1 ശതമാനമാണ് ഇവരുടെ വിപണി. പ്രതിമാസം 40,000 കടകള്‍ വഴി ഇവര്‍ വില്‍ക്കുന്നത് പത്ത് ലക്ഷത്തിലേറെ ഫോണുകളാണ്. രണ്ട് വര്‍ഷം മുമ്പ് രാജേഷ് അഗര്‍വാള്‍ എന്നയാള്‍ ഈ കമ്പനി തുടങ്ങിയത് മൂന്ന് സുഹൃത്തുക്കളുമൊരുമിച്ചാണ്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 30 ദിവസം പ്രവര്‍ത്തിയ്ക്കുന്ന ബാറ്ററിയുമായിട്ടായിരുന്നു അവരുടെ രംഗ പ്രവേശം.

ഇരട്ട സിം കാര്‍ഡ് സൗകര്യമായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയ മറ്റൊരു സൗകര്യം.

ചൈനയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പാര്‍ട്ടുകള്‍ ഈ കമ്പനകള്‍ വരുത്തുന്നത്. ക്വര്‍ട്ടി കീ പാഡും എഫ് എം റേഡിയൊയും വൈ ഫൈ ഇന്റര്‍നെറ്റ് സൗകര്യവും ഉള്ള ഫോണുകളും കുറഞ്ഞ വിലയ്ക്ക് ഇവര്‍ ഇറക്കുന്നുണ്ട്.

ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഹാന്റ്സെറ്റ് വിപണിയാണ് ഇന്ത്യ. ലോകത്ത് വില്‍ക്കുന്ന പത്ത് ഫോണുകളില്‍ ഒരെണ്ണം ഇന്ത്യയിലാണെന്നാണ് കണക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X