ഏഴ് ദിവസത്തെ കയറ്റത്തിന് ശേഷം ഒരിറക്കം
മുംബൈ: ഏഴ് ദിവസത്തെ തുടര്‍ച്ചയായ കയറ്റത്തിന് ശേഷം സെന്‍സെക്സും നിഫ്ടിയും സെപ്തംബര്‍ 16 വ്യാഴാഴ്ച താഴേയ്ക്ക് പോയി. രാവിലെ ഓഹരി വിപണിയുടെ തുടക്കത്തില്‍ തന്നെ കാര്യമായ ഊര്‍ജം കണ്ടിരുന്നില്ല. തുടക്കത്തില്‍ 20 പോയന്റിന് താഴെയായിരുന്നു സെന്‍സെക്സിലെ നേട്ടം.
നിഫ്ടി 5828.70 (-32.25)
സെന്‍സെക്സ് 19,417.49 (-84.62)
അത് പിന്നീട് താഴേയ്ക്ക് വന്നു. പിന്നീട് അത് 100 പോയന്റ് മേലോട്ടും ചലിച്ചു. ഒരു നേരം നിഫ്ടി 32 മാസത്തെ ഉയര്‍ന്ന നിലവാരമായ 5,901.65 പോയന്റില്‍ എത്തുകയും ചെയ്തു. പക്ഷേ വൈകീട്ടായതോടെ വിപണി താഴോട്ടെത്തി. വിപണി പൊതുവേ താഴോട്ടായിരുന്നെങ്കിലും ബാങ്ക് വായ്പാ നിരക്കുകള്‍ ആര്‍ബി ഐ കൂട്ടിയത് ബാങ്ക് ഓഹരികളെ തുണച്ചു. അവ മേലോട്ടായിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി വിപണിയില്‍ വാങ്ങല്‍ മാത്രം നടത്തിയിരുന്ന ബുള്ളുകളില്‍ പലരും ലാഭം എടുക്കാനായി ഓഹരി വിറ്റതാണ് വിപണി താഴാന്‍ കാരണമായത്. എന്നാല്‍ താഴ്ച അര ശതമാനത്തില്‍ താഴെയാണെന്നത് ബുള്ളുകള്‍ക്ക് ആശ്വാസ ദായകമാണ്.
ബാങ്ക് ഓഹരികള്‍ മാത്രല്ല ടെലകോം, ടെക്നോളജി, ഓയില്‍ & ഗ്യാസ് എന്നീ രംഗങ്ങളിലെ കമ്പനികളുടെ ഓഹരികളും വാങ്ങാന്‍ ആളുണ്ടായി.
ഇപ്പോഴും പ്രതി ദിനം 2000 കോടി രൂപയോളം വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ട്. അതുകൊണ്ട് ഓഹരി വിപണി ഇനിയും മുകളിലേയ്ക്ക് കയറാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇത് നിക്ഷേപകര്‍ക്ക് പ്രവേശിയ്ക്കാവുന്ന അവസരമല്ല. ഊഹ കച്ചവടം നടത്തുന്ന ട്രേഡര്‍മാര്‍ പോലും സൂക്ഷിച്ച് മാത്രമാണ് ഈ അവസരത്തില്‍ വാങ്ങല്‍ നടത്തേണ്ടത്.












Click it and Unblock the Notifications