Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരെ എത്തേണ്ടിടത്ത് എത്തിക്കും: എയര്‍ഇന്ത്യ

ദില്ലി : സര്‍വീസ് റദ്ദാക്കേണ്ടി വന്നാലും ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാരെയും ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രിസ്.

കൂടാതെ തിരുവനന്തപുരത്തെ ഹാംഗറുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനു പിന്നാലെ മുംബൈയില്‍ നിന്നു മുഖ്യ പ്രവര്‍ത്തന കേന്ദ്രം കേരളത്തിലേക്കു മാറ്റുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അരവിന്ദ് ജാദവാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

യാത്രാപ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ ഭരണസമിതിയംഗങ്ങള്‍ ഉള്‍പ്പെട്ട ഉന്നതതലസംഘം കേരളത്തിലെത്തും. അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുന്നതു നേരിടാന്‍ കൊച്ചിയിലും കോഴിക്കോട്ടും ഓരോ ബദല്‍ വിമാനം സൂക്ഷിക്കും.

നിശ്ചിത പ്രവര്‍ത്തന നിലവാര മാനദണ്ഡം നടപ്പാക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്- അദ്ദേഹം അറിയിച്ചു. വിമാനങ്ങള്‍ ഒരു മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്കു ഭക്ഷണവും അനുബന്ധ സൌകര്യങ്ങളും നല്‍കാന്‍ പ്രവര്‍ത്തന നിലവാര മാനദണ്ഡം വ്യവസ്ഥ ചെയ്യുന്നു.

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ പൊതുജന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരുമാനങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+