കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നയാളെ ജനം ചുട്ടുകൊന്നു

  • By Lakshmi
Google Oneindia Malayalam News

ചന്ദ്രപുര്‍: മഹാരാഷ്ട്രയിലെ ധാവ്‌ലിയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ ജനക്കൂട്ടം തീയിട്ടുകൊന്നു. നാനൂറോളം വരുന്ന ജനക്കൂട്ടമാണ് യുവാവിനെ തീയിട്ടുകൊന്നത്.

ദീപക് ഗജാനന്‍ തംഗദ് പല്ലാവര്‍ എന്ന മുപ്പതുകാരനാണ് തൊട്ടടുത്ത വീട്ടിലെ മൂന്ന് വയസ്സുകാരിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്ത് കൊന്നത്.

മഹാരാഷ്ട്രയിലെ സാവ്‌ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരെ മുതല്‍ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദീപക്കിന്റെ വീടിന് പിന്നില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മദ്യപാനിയും മനോരോഗിയും ശല്യക്കാരനുമായിരുന്ന ദീപകിനെ സ്വന്തം അമ്മപോലും ഉപേക്ഷിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് കണ്ടാലറിയാവുന്നവരുടെ പേരില്‍ പോലീസ് കേസെടുത്തു.

വടി, കല്ല്, ഇരുമ്പ് വടി എന്നിവകൊണ്ട് തടിച്ചുകൂടിയ ജനക്കൂട്ടം ദീപകിനെ മര്‍ദ്ദിച്ചു. അഞ്ചുമണിക്കൂറോളം ഇത്തരത്തില്‍ മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ചിലര്‍ ചേര്‍ന്ന് ഇയാളുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X