മദ്യലഹരിയില്‍ കാറോട്ടം യുവതി അറസ്റ്റില്‍
പുനെ: മദ്യലഹരിയില്‍ കാറോടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ബുധനാഴ്ച ചെയ്തു. ഇന്റീരിയര്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായ അതിഥിയാണ് അറസ്റ്റിലായത്.
ഐപിസി 279 പ്രകാരം നിയന്ത്രണമില്ലാത്ത ഡ്രൈവിംഗിനു പെണ്‍കുട്ടിക്കെതിരേ കേസെടുത്തു. 15 വാഹനങ്ങളിലാണ് അതിഥി തന്റെ കാര്‍ കൊണ്ടുചെന്ന് ഇടിച്ചത്. പല അപകടങ്ങളിലുമായി 6 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതിഥി ഓടിച്ച മെഴ്‌സിഡസ് കാര്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ച ശേഷം കോന്ദ്വാ ഏരിയയിലെ വണ്‍വേ റോഡിലേക്കു കയറി മറ്റു വാഹനങ്ങളില്‍ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയായിരുന്നു.
സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന ഗണേശ പൂജയ്ക്കായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നുവത്രേ യുവതി.












Click it and Unblock the Notifications