ലോറിയും 42 പുതിയ ബൈക്കുകളും കത്തിനശിച്ചു
ചെറുതുരുത്തി: തമിഴ്‌നാട്ടില്‍ നിന്ന് ഇരുചക്ര വാഹനങ്ങളുമായി വന്ന ലോറി 11 കെവി ലൈനില്‍ തട്ടി കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 42 ഇരുചക്ര വാഹനങ്ങളും കത്തിപ്പോയി.
ലോറിയ്ക്ക് മുകളില്‍ നിരത്തിവെച്ചിരുന്ന ബൈക്കുകളില്‍ ഒന്നിന്റെ ഹാന്‍ഡില്‍ വൈദ്യുതി ലൈനില്‍ തട്ടിയതാണ് അഗ്നിബാധയ്ക്കിടയാക്കിയത്. ലോറിയിലുണ്ടായിരുന്നവര്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു.
ടിവിഎസ് കമ്പനിയുടെ വാഹനങ്ങള്‍ തമിഴ്‌നാട്ടിലെ ഹുസൂരില്‍നിന്ന് കുന്നംകുളത്തും കോട്ടയ്ക്കലും എത്തിക്കാനായി വന്ന നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ചെറുതുരുത്തി പൊന്നാനി റോഡില്‍ ദേശമംഗലം ഒലിച്ചി ഡാമിനടുത്ത് ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. മൂന്ന് അഗ്‌നിശമനവാഹനങ്ങള്‍ ഉപയോഗിച്ച് മണിക്കൂറുകള്‍കൊണ്ടാണ് തീകെടുത്തിയത്.












Click it and Unblock the Notifications